Monday, August 1, 2011

"ദൈവം കൂടാരം പണിയുമ്പോള്‍..!"

"എന്തുകൊണ്ടാണെന്‍റെ നാഥാ..
ഏഴയാമെന്നെ വെടിഞ്ഞു.?.
നൊന്തു നീറുന്നൊരെന്‍ ഉള്ളം
കാണാതെയെന്തേ  അകന്നു...?"
ഒരു പിഞ്ചു കുഞ്ഞു പോ-
 ലേങ്ങി ക്കരഞ്ഞു ഞാൻ .
പിന്നെ ഞാന്‍ മെല്ലെയറിഞ്ഞു
നിന്‍ ശ്രേഷ്ഠമാം മാര്‍ഗ്ഗമതെന്ന്...!

വേദനയേറും മനമോ,
കരുതലില്‍ നീ തരും ദാനം!
യാതനയേറും ‌ദിനങ്ങള്‍,
നിന്നേറുന്ന സ്നേഹത്തിന്‍ മാനം!

തോണി തകര്ന്നുപോയാലും,
വന്നാഴിയില്‍ നീ താങ്ങുമെന്നെ!
മരുവില്‍ ഞാനേകനായാലും,
വഴികാട്ടി നീ കൂടെയെത്തും!

ഒരോ പരീക്ഷയിലൂടെ,
മോടിയായെന്നുടെ  ഹൃദയമൊരുക്കും!
നിര്മ്മലമായ എൻ  ഹൃദയാലയം
നിന്‍ രമ്യമാം ഹര്മ്യമായ് മാറും..
ഗുരുവായി നീയതിൽ പാർക്കും


27 comments:

Tomsan Kattackal said...

കവിത എന്നതിനേക്കാള്‍ ഗാനമാണിത് എന്ന് തോന്നുന്നു. നല്ല സംഗീതം കൊടുത്താല്‍ What a friend പോലെ ഹൃദയസ്പര്‍ശി ആകാവുന്ന ഗാനം.

ഭാവുകങ്ങള്‍...

സ്വന്തം സുഹൃത്ത് said...

ഒരു ലളിതമായ താളത്തോട്‌ കൂടിതന്നെയാണ് ഞാന്‍ ഇത് എഴുതിയതും ..
പക്ഷെ ഇതിന്‍റെ ലാളിത്യം ഒരു കുറവാണോ എന്ന് ഇപ്പോള്‍ ഒരു സംശയം .... :)
പക്ഷെ കവിതയുടെ ഒരു ഭാഗം മാത്രമല്ലേ ഗാനം ?

ചീരാമുളക് said...

ഇതും നല്ല ഒരു ഗാനം. കവിതക്കും ഗാനത്തനുമിടയില്‍ നേര്‍ത്ത ഒരതിര്‍‌വരമ്പെങ്കിലുമില്ലാതിരിക്കുമോ?
ഈണം നല്‍കാനൊന്നു ശ്രമിച്ചു നോക്കൂ, മനോഹരം.

രമേശ്‌ അരൂര്‍ said...

വഴികാട്ടി നീ കൂടെയെത്തീടും
---------------------------------
--------------------------------
മോഡി യായി ഹൃദയ മൊരുക്കും

ഇങ്ങനെ തിരുത്തിയാല്‍ ആ വരികളിലും താളം ഒക്കും

ഒരു ദുബായിക്കാരന്‍ said...

ജിമ്മിച്ചാ,
കവിത നന്നായിട്ടോ. കഷ്ടതയും ദുരിതവും വരുമ്പോള്‍ ദൈവത്തെ കുറ്റപ്പെടുത്താതെ അതും പോസിറ്റീവ് ആയി എടുക്കുക അല്ലെ ? വ്യത്യസ്ഥമായ ചിന്ത.

സ്വന്തം സുഹൃത്ത് said...

@ ചീരാമുളക്..
ലളിതമായ ഒരു ഈണം വെച്ചാണ് പൊതുവേ എഴുതാറുള്ളത്.. വായിക്കുമ്പോള്‍ തന്നെ അവര്‍ക്കത് മനസ്സിലെത്തും.. :)
@രമേശ് ചേട്ടാ: അഭിപ്രായങ്ങള്‍ക്ക് നന്ദി!
@ഷജീര്‍: നന്ദി സുഹൃത്തേ ‍..പക്ഷേ പലര്‍ക്കും ഈ വിഷയത്തില്‍ അഭിപ്രായമേ ഇല്ല.. അനുഭവങ്ങള്‍ ആ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത് കൊണ്ടായിരിക്കും അല്ലെ..!

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

കവിതയിലെക്കാവട്ടെ യാത്ര..
ഗാനം എഴുതാനുള്ള പ്രതിഭയല്ല ജിമ്മിക്കുള്ളത്
കവിതയും ഗാനവും തമ്മില്‍ കപ്പലും കപ്പലണ്ടിയും തമ്മിലുള്ള വ്യത്യാസമുണ്ട്..
താളത്തിനും വൃത്തത്തിനുമൊക്കെ ഒപ്പം ഇനിയും കൂടിയാല്‍ പുതിയ കവിത നമ്മുടെ സ്റ്റേഷന്‍ വിട്ടു പോകും..
ആശംസകള്‍

ആചാര്യന്‍ said...

daivam....addehatthinte oro pareekshanangal..ethra chinthichaalum pidikittaatha samasyakal

സ്വന്തം സുഹൃത്ത് said...

@ഉസ്മാന്‍ മാഷ്: തീര്‍ച്ചായായും മാഷിന്‍റെ സ്നേഹവും കരുതലും എപ്പോഴും പ്രതീക്ഷിക്കുന്നു..
ഓമനതിങ്കള്‍ക്കിടാവും..,ഒരുവട്ടംകൂടിയുമൊക്കെ..യാണ് എനിക്ക് ഇപ്പൊഴും ആശ്വാസം..(എനിക്കതിന്‍റെയൊന്നും എഴുപത് അയലത്ത് വരെ ചെല്ലാന്‍ യോഗ്യത ഇല്ലെങ്കിലും..)
എനിക്ക് ഇവതമ്മില്‍ കോമ്പ്രമൈസ് ചെയ്യുന്നിടമാണ് ഇഷ്ടം.. പ്രത്യേകിച്ച് ദൈവത്തെക്കുറിച്ച് പറയുവാന്‍..

താളവും പ്രാസവുമൊന്നുമില്ലാതെയും എഴുതിയിട്ടുണ്ട്....
ശ്രദ്ധിക്കുമല്ലൊ http://patientperceiver.blogspot.com/2011/07/blog-post_18.html


@ആചാര്യന്‍ : അതെ ദൈവത്തിന്‍റെ ഒരോരോ പരീക്ഷണങ്ങള്‍....!
----------പക്ഷെ ഇതൊക്കെ ജയിച്ചാല്‍ രക്ഷപ്പെടും ജീവിതം..!!

ratheesh said...

ഇഷ്ട്ടമായി

ajith said...

കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നുവെന്ന് അറിഞ്ഞ് നാം കഷ്ടതയിലും പ്രശംസിക്കുന്നു...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഇനിയും ഇനിയും മുന്നോട്ട് .....................

praveen mash (abiprayam.com) said...

"തോണി തകര്ന്നുപോയാലും,
വന്നാഴിയില്‍ നീ താങ്ങുമെന്നെ!"... good...

സ്വന്തം സുഹൃത്ത് said...

@ratheesh :)
@ajith : സത്യം
@ജബ്ബാറിക്കാ :തീര്‍ച്ചയായും..
@praveen: :)

Lipi Ranju said...

ഈ പോസിറ്റീവ് ചിന്ത കൊള്ളാംട്ടോ...

സ്വന്തം സുഹൃത്ത് said...

@ Lipi Ranju: Yes, "The power of positive thinking...!" :)

Nena Sidheek said...

ഒരു പിഞ്ചു കുഞ്ഞുപോലന്ന്
ഞാന്‍ വാവിട്ടുരുകിക്കരഞ്ഞു.
നല്ല കവിത.

സ്വന്തം സുഹൃത്ത് said...

നേനക്കുട്ടിയെ ഈ വഴിയൊന്നും കണ്ടില്ലല്ലോ എന്നിങ്ങനെ ഓര്ത്തിരുന്നു.. വന്നതില്‍ സന്തോഷം..!

മോള് നോയമ്പ് ഒക്കെ നോക്കുന്നുണ്ടോ? ..
റമദാന്‍റെ എല്ലാ ആശംസകളും പ്രാര്ത്ഥനകളും..!!

Jenith Kachappilly said...

Simple and sweet :) Aadya comment itta Tomsan chettan paranja pole oru ithoru ganamakkavunnathaanu...

Aashamsakalode
http://jenithakavisheshangal.blogspot.com/

സ്വന്തം സുഹൃത്ത് said...

നന്ദി ജെനിത്, താങ്കള്‍ വീണ്ടും ഇവിടെ എത്തിയതില്‍..
എനിക്കും തോന്നുന്നു ഇതിന് ഒരു ഗാനത്തിന്‍റെ ഭംഗിയാണ് കൂടുതലും ഉള്ളതെന്ന്..
ശ്രമിക്കാം ഒരിക്കല്‍ ശ്രവ്യമാക്കാന്‍... പ്രാര്ത്ഥിക്കുക...! .

Biju Davis said...

ഒരു നല്ല ക്രിസ്ത്യൻ ഭക്തിഗാനം! തകർച്ചകളിലെ പ്രത്യാശ തന്നെയാണല്ലോ ക്രിസ്ത്യാനിയുടെ സവിശേഷത..ട്യൂൺ ചെതു നോക്കാൻ ശ്രമിയ്ക്കൂ ജിമ്മീ..

എല്ലാംകൂടെ ഒരു ബ്ലോഗിലാക്കികൂടെ...

സ്വന്തം സുഹൃത്ത് said...

@Biju Davis : നന്ദി ബിജു ചേട്ടാ, ശ്രമിക്കാം..

പിന്നെ (എന്‍റെ) മറ്റ് ബ്ലോഗുകള്‍ക്ക് ഞാന്‍ ഒരു ലിമിറ്റും വെച്ചിട്ടില്ല.. എന്നാല്‍ ഇതില്‍ അങ്ങനെ നിയന്ത്രണം വിട്ട ഒന്നും പാടില്ല എന്ന് തോന്നി..

പിന്നെ കൂട്ടിയും കുറച്ചുമൊക്കെ നോക്കിയിട്ട് ഞാന്‍ ഒരു ബ്ലോഗ് (പേഷ്യന്‍റ്റ് പെറ്സീവര്‍) ഇതിനിടെ അടച്ച് പൂട്ടി.. ചിലതൊക്കെ "സ്വന്തം സുഹൃത്തി"ലേക്ക് പറിച്ച് നടുന്നു..

കൊമ്പന്‍ said...

ഇത് കലകീട്ടോ ഒരു ഒന്നുഒന്നര ഉണ്ട്
കവിത കാംബുണ്ടോ? കൊപ്പുണ്ടോ? എന്നൊനും എനിക്കറിയില്ല
വരികള്‍ മനുഷ്യന് മനസിലാകുന്നു കൂടെ നല്ല താളവും

സ്വന്തം സുഹൃത്ത് said...

ഞാന്‍ ഇപ്പൊഴും മനസ്സ് കൊണ്ട് കുട്ടിയാവണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്.. ദൈവത്തിനായ് എഴുതുമ്പോള്‍ ഞാന്‍ കൂടുതല്‍ ചെറുതാവും.. ! അത് കൊണ്ടായിരിക്കാം അതിങ്ങനെ തോന്നുന്നത്..! ആശംസകള്‍ക്ക് നന്ദി!

dilshad raihan said...

othiri nannayittund
ashamsakal

kochumol(കുങ്കുമം) said...

പരതെ നീ വന്നു പാരിതില്‍ ..
നരനെ മാറോടു ചേര്‍ത്തുവോ ..
തരണേ സ്വര്‍ഗ്ഗീയ നല്‍വരം ...
ധരയില്‍ നിന്‍ ദാസരില്‍ ........

നല്ല പാട്ടിനുള്ള വരികള്‍ ഇഷ്ട്ടമായി.....

സ്വന്തം സുഹൃത്ത് said...

കമന്റിലുമുണ്ടല്ലോ ഒരു നല്ല ഗാനത്തിന്റെ വരികള്‍ !
ആശംസകള്‍ക്ക് ഒത്തിരി നന്ദി..!