Sunday, October 23, 2011

അവികല സ്നേഹം

അറിയുന്നു ഞാനപരാധിയാണെങ്കിലും
അകലാതെ  നിന്‍പാദമണയുന്നിതാ.
അര്‍പ്പിക്കുവാനില്ല പൊന്നും ധനങ്ങളും
അറിഞ്ഞു കൈക്കൊള്ളു‍കെന്‍ നീറുംമനം

അരുതെന്ന് ചൊല്ലിയ കാര്യങ്ങളൊക്കെയും
അറിയാതെ അപാരാധി ചെയ്തു പോയി
ആണികൾ ആഴ്ന്നതാം ആ കരം നീട്ടി നീ
കൂട്ടിനായ് വന്നതും കണ്ടീല ഞാന്‍

വീണുഞാനേകനായ് മാറിയനേരത്ത്
കാണുവാന്‍ സാധിച്ചെൻ ഉൾക്കണ്ണിനാൽ
യോഗ്യതയില്ലെനിക്കറിയുന്നുവെങ്കിലും
ഭാഗ്യമറിഞ്ഞു  ഞാന്‍ പൈതലെന്നു.

ഇത്ര ദ്രോഹിച്ചൊരിപ്പാപിയെപ്പോലുമേ
പുത്രനായ് വീണ്ടുമങ്ങുള്‍ക്കൊണ്ടതാം .
നിന്‍ മഹാ സ്നേഹമിന്നോര്ത്തിടുമ്പോള്‍-
ഞാനെങ്ങനെ പിന്നെയും പാപിയാകും..! 


40 comments:

ajith said...

ദൈവം സ്നേഹം തന്നേ..

Anonymous said...

super like

ente lokam said...

"ദൈവ സ്നേഹം വര്‍ണിചീടാന്‍ വാക്കുകള്‍ പോര...നന്ദി ചൊല്ലി തീര്കുവാന്‍ ഈ ജീവിതം പോര"....

YUNUS.COOL said...

ഇത്ര ദ്രോഹിച്ചൊരിപ്പാപിയെപ്പോലുമേ
പുത്രനായ് വീണ്ടുമങ്ങുള്‍ക്കൊണ്ടിടും..;
നിന്‍ മഹാ സ്നേഹമിന്നോര്ത്തിടുമ്പോള്‍-
ഞാനെങ്ങനെ പിന്നെയും പാപിയാകും..!
.................
നല്ല വരികള്‍
--------------------------
"who have transgressed against themselves (by committing evil deeds and sins)! Despair not of the Mercy of God: verily, God forgives all sins. Truly, He is Oft-Forgiving, Most Merciful"

SHANAVAS said...

ദൈവസ്നേഹം വാക്കുകളാല്‍ വര്‍ണ്ണിക്കുക അസാധ്യം തന്നെ...ദൈവം പൊറുക്കും എന്ന് കരുതി നാം പാപം ചെയ്തു കൊണ്ടേ ഇരിക്കുന്നു...ദൈവം പൊറുത്തു കൊണ്ടും ഇരിക്കുന്നു..നല്ല വരികള്‍..ആശംസകള്‍..

വേണുഗോപാല്‍ said...

നന്നായി ജിമ്മിച്ച .... ഈ സ്നേഹ ഗാനം
അവസാനത്തെ നാല് വരികള്‍ ... ദൈവ സ്നേഹം തൊട്ടറിഞ്ഞ വരികള്‍

Jefu Jailaf said...

ഭക്തി സാന്ദ്രം..

Jazmikkutty said...

ദൈവഭക്തി സ്ഫുരിക്കുന്ന വരികള്‍... നല്ല കവിത..

kochumol(കുങ്കുമം) said...

ഇടം തേടുന്നു ഈശ്വരന്‍ ഹൃദയങ്ങളില്‍...
അനവരദം വസിപ്പാന്‍ നിന്‍ മാനസേ...
കൊള്ളാം വരികള്‍

Tomsan Kattackal said...

നമ്മുടെ യോഗ്യതയാല്‍ അല്ലാതെ, അളവറ്റ കരുണയാല്‍ നമ്മെ മക്കളായി സ്വീകരിക്കുന്ന ദൈവത്തെപ്പറ്റി നല്ല വാക്കുകളില്‍ എഴുതിയതിന് നന്ദി.

Echmukutty said...

നല്ലൊരു കവിത വായിയ്ക്കാനായതിൽ ആശംസകൾ...

ഷാജു അത്താണിക്കല്‍ said...

വായിച്ചു നല്ല വരികള്‍

Jenith Kachappilly said...

Nannayittundu. Oru christian devotioanal song pole thonni :)

Regards
http://jenithakavisheshangal.blogspot.com/

ലീല എം ചന്ദ്രന്‍.. said...

നിന്‍ മഹാ സ്നേഹമിന്നോര്ത്തിടുമ്പോള്‍-
ഞാനെങ്ങനെ പിന്നെയും പാപിയാകും..!

Ismail Chemmad said...

ഇത്ര ദ്രോഹിച്ചൊരിപ്പാപിയെപ്പോലുമേ
പുത്രനായ് വീണ്ടുമങ്ങുള്‍ക്കൊണ്ടിടും..;
നിന്‍ മഹാ സ്നേഹമിന്നോര്ത്തിടുമ്പോള്‍-
ഞാനെങ്ങനെ പിന്നെയും പാപിയാകും


nannaayittundu. aashamsakal

Fousia R said...

fare one

Hakeem Mons said...

നിന്‍ മഹാ സ്നേഹമിന്നോര്ത്തിടുമ്പോള്‍-
ഞാനെങ്ങനെ പിന്നെയും പാപിയാകും..!

നന്നായി.. ഇഷ്ടപ്പെട്ടു..

Dr.Muhammed Koya @ ഹരിതകം said...

ഈ സ്നേഹം തരുന്ന ദൈവത്തോട് നമ്മളെത്ര നന്ദികേട്‌ കാണിക്കുന്നു....
നല്ല പോസ്റ്റ്‌ ജിമ്മിച്ചാ...

ഏപ്രില്‍ ലില്ലി. said...

കൊള്ളാം ജിമ്മി. ഈ കവിതകള്‍ക്ക് ഈണം പകരാന്‍ പരിപാടിയുണ്ടോ?

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഇഷ്ടപ്പെട്ടു.ആശംസകള്‍

ഒരു ദുബായിക്കാരന്‍ said...

ഭക്തി ഗാനത്തില്‍ ജിമ്മിച്ചന്‍ ഇപ്പോള്‍ മാസ്റ്റര്‍ ആണല്ലോ..ഭക്തി സാന്ദ്രമായ വരികള്‍. ഇതും പണിക്കര്‍ ചേട്ടന്‍ സംഗീതം ചെയ്യട്ടെ എന്നാശംസിക്കുന്നു.

കുന്നെക്കാടന്‍ said...

ദൈവം സ്നേഹമാല്ലെങ്കില്‍ പിന്നെ സ്നേഹത്തിനു എന്ത് വില,

സ്വന്തം സുഹൃത്ത് said...

@അജിത്: അതേ, വാക്കുകള്‍ക്കും വര്ണ്ണനകള്‍ക്കും അപ്പുറത്തെ സ്നേഹം..
@arattupuzhakadhakal : സുപ്പര്‍ ലൈക്കിന് സൂപ്പര്‍ സന്തോഷം :)‌
@ente lokam : "ഈ ജീവിതം പോര"...!"
@യുനുസ്:"--- Truly, He is Oft-Forgiving, Most Merciful"
@SHANAVAS: "ദൈവം പൊറുക്കും എന്ന് കരുതി നാം പാപം ചെയ്തു കൊണ്ടേ ഇരിക്കുന്നു...ദൈവം പൊറുത്തു കൊണ്ടും ഇരിക്കുന്നു." വാസ്തവം...!

Lipi Ranju said...

നല്ല വരികള്‍ ...

മുസാഫിര്‍ said...

നല്ല വരികള്‍...
ആശംസകള്‍..

mini//മിനി said...

സുഹൃത്തെ വളരെ നന്നായിരിക്കുന്നു.

കൊമ്പന്‍ said...

ആശയ സംബുഷ്ട്ടമായ വിഷയം
ഈ കാല ഘട്ടത്തില്‍ ഇതിന്‍റെ ഇതി വൃത്തത്തിനു വലിയ ഒരു പ്രസക്തി യുണ്ട്

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വീണുഞാനേകനായ് മാറിയനേരത്ത്
കാണുവാന്‍ സാധിച്ചീയുള്‍ക്കണ്ണിനാല്‍
യോഗ്യതയില്ലെനിക്കറിയുന്നുവെങ്കിലും
ഭാഗ്യമറിഞ്ഞു ഞാന്‍ പൈതലെന്നും

‍ആയിരങ്ങളില്‍ ഒരുവന്‍ said...

എന്നിട്ടും മനുഷ്യൻ പാപികളായിക്കൊണ്ടേ ഈരിക്കുന്നു... ദൈവം കരുണാമയനും.. നന്നായിട്ടുണ്ട് ജിമ്മി..

ആസാദ്‌ said...

ഭക്തിയും, വിശ്വാസവും കച്ചവട വല്കരിക്കപ്പെട്ട ഈ കാലത്ത്, യഥാര്‍ത്ഥ ദൈവസ്നേഹം നമ്മിലുണ്ടാകട്ടെ..
ദൈവം കരുണാമയനത്രെ.. ജീവജാലങ്ങളുടെ മരണത്തില്‍ പോലും ആ കരുണ കണ്ടെത്താന്‍ ആവും.
ഏകദേശം ഓരോ ദിവസവും അയ്യായിരത്തിനും എട്ടായിരത്തിനും ഇടയില്‍ രക്തം പമ്പ് ചെയ്യുന്ന ഒരു ഹൃദയം തന്റെ നെഞ്ചില്‍ മിടിച്ചു കൊണ്ടിരിന്നിട്ടും, മനുഷ്യരില്‍ ചിലര്‍ പറയുന്നു ദൈവം ഇല്ലെന്നു. ദൈവമില്ലെങ്കില്‍ ആ കാരുണ്യവും ഇല്ലല്ലോ.
ദൈവം ഉണ്ട് എന്നതിന്റെ തെളിവാണ് ഞാന്‍ ഉണ്ട് എന്നത്!

നന്നായി.. ഈ പോസ്റ്റ് എനിക്കിഷ്ട്ടമായി

സ്വന്തം സുഹൃത്ത് said...

@വേണുഗോപാല്‍: ദൈവസ്നേഹം തൊട്ടറിയാന്‍ ഒരോരുത്തര്‍ക്കും ദൈവം അവസരം കൊടുക്കട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു..
@Jefu Jailaf : ധന്യം!
@Jazmikkutty: സന്തോഷം
@kochumol(കുങ്കുമം): "ഇടം തേടുന്നു ഈശ്വരന്‍ ഹൃദയങ്ങളില്‍...
അനവരദം വസിപ്പാന്‍ നിന്‍ മാനസേ..." ഇഷ്ടായ്..
@Tomsan Kattackal: "നമ്മുടെ യോഗ്യതയാല്‍ അല്ലാതെ, അളവറ്റ കരുണയാല്‍ നമ്മെ മക്കളായി സ്വീകരിക്കുന്ന ദൈവത്തെപ്പറ്റി"- 100% സത്യം..

ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ നേര്ന്നതിനും എല്ലാര്‍ക്കും ഒരായിരം നന്ദി..ദൈവം അനുഗ്രഹിക്കട്ടെ..!

സ്വന്തം സുഹൃത്ത് said...

@Echmukutty : അതില്‍ എനിക്കും സന്തോഷം :)
@ഷാജു അത്താണിക്കല്‍ : നന്ദി!
@Jenith Kachappilly : അതങ്ങനെ തന്നെ :)
@ലീല എം ചന്ദ്രന്‍.. : എനിക്കും പ്രിയപ്പെട്ട വരികള്‍
@Ismail Chemmad : മനസ്സിലാക്കേണ്ട സത്യം..

ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ നേര്ന്നതിനും എല്ലാര്‍ക്കും ഒരായിരം നന്ദി..!

Sandeep.A.K said...

ദൈവം ക്ഷമിച്ചോളും എന്ന് കരുതി വീണ്ടും വീണ്ടും പാപങ്ങള്‍ ചെയ്യുന്നവരെ ഭക്തര്‍ എന്ന് വിളിക്കാന്‍ പറ്റുമോ.. ദൈവത്തെ അറിയുന്നവര്‍ പാപത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കും.. ദൈവത്തോടുള്ള സംവാദം നല്ലത്.. എന്റെ അത്തരം സംവാദങ്ങള്‍ പലപ്പോഴും ആത്മസംവാദങ്ങള്‍ ആവാറുണ്ട്.. കാരണം ഞാന്‍ ദൈവത്തെ അറിയുന്നത് എന്നില്‍ കൂടിയാണ്.. ദൈവത്തെ അറിയുക എന്നാല്‍ നമ്മള്‍ സ്വയമറിയുന്നു എന്ന് സാരം..

സ്വന്തം സുഹൃത്ത് said...

നമ്മളില്‍ ദൈവത്തെയും ചെകുത്താനെയും കുടിയിരുത്തുന്നതും വളര്ത്തിയെടുക്കുന്നതും നമ്മള്‍ തന്നെയല്ലേ .. തീരുമാനം നമ്മുടെ തന്നെ സമ്മതിക്കുന്നു..!

ബഡായി said...

സര്‍വ്വ സ്തുതിയും ദൈവത്തിനു .

Jomon Joseph said...

ദൈവത്തെ അറിഞ്ഞവനെ ദൈവ സ്നേഹത്തെ കുറിച്ചു വര്‍ണിക്കാന്‍ പറ്റൂ,വാക്കുകളുടെ ഭംഗിയേക്കാള്‍ അധികം,ദൈവത്തോടുള്ള സ്നേഹ മനോഭാവം വായിച്ചെടുക്കാന്‍ സാധിക്കും,ഒരുപാടു ഇഷ്ട്ടമായി ....ദൈവം താങ്കളെ കൂടുതല്‍ അനുഗ്രഹിക്കട്ടെ,ആശംസകള്‍ !!!

സ്വന്തം സുഹൃത്ത് said...

നന്ദി ജോമോൻ .. ദൈവം താങ്കളെയും ധാരാളം അനുഗ്രഹിക്കട്ടെ

ആഷിക്ക് തിരൂര്‍ said...

ആളനക്കം ഉണ്ടോ എന്ന് നോക്കാൻ വന്നതാ ...
വീണ്ടുംവരാം .. സസ്നേഹം
ആഷിക് തിരൂർ

പ്രവീണ്‍ കാരോത്ത് said...

ഇത് കൊള്ളാലോ ജിമ്മിച്ചാ, ഞാന്‍ ഇവിടെ ആദ്യം എന്ന് തോന്നുന്നു!

സ്വന്തം സുഹൃത്ത് said...

@ആഷിക്ക് തിരൂര്‍: ഹഹ ഇത്തിരി അനക്കം വെപ്പിച്ചു തന്നതിന് പെരുത്ത്‌ സന്തോഷം :)
@പ്രവീണ്‍ കാരോത്ത് :എനിക്കും തോന്നി. വന്നതിൽ സന്തോഷം. അപ്പൊ ഇനി വല്ലപ്പോഴും വരാം ട്ടോ.. :)