അനുപമസ്നേഹം
*****************
ആരിലുമുപരിയായ് എന്നെ സ്നേഹിക്കുവാന്‍
നാഥാ നീയെനിക്കില്ലേ നാഥാ നീയെനിക്കില്ലേ
നിന് തിരുമുൻപിലെൻ ഹൃദയം പകരുമ്പോൾ
നിന് തിരുമുൻപിലെൻ ഹൃദയം പകരുമ്പോൾ
ആശ്വാസം ഏകുകില്ലേ നാഥാ നീയെനിക്കില്ലേ
ആരുമില്ലാതെ ഞാനേകനായി കേഴുമ്പോള്‍
ചാരെ നീ തോഴനാവില്ലേ!
ഇരുളില്‍ വഴി തപ്പിത്തടയുമ്പോഴൊക്കെയും
വഴിവിളക്കായ് നീ വരില്ലേ!
എന്റെ കൂട്ടിനായി കൂടെ വരില്ലേ
എന്റെ കൂട്ടിനായി കൂടെ വരില്ലേ
ലോകര്‍ വെറുത്തെന്നെ വേര്‍പെടുത്തുമ്പോഴും
നിന് മാർവ്വിൽ നീ ചേർക്കുകില്ലേ
സങ്കടം താങ്ങാനാവെതെ കരയുമ്പോൾ
നിറകണ്ണ് നീയൊപ്പുകില്ലേ!
സങ്കടം താങ്ങാനാവെതെ കരയുമ്പോൾ
നിറകണ്ണ് നീയൊപ്പുകില്ലേ!
എന്നെ മാറോടു നീ ചേർക്കയില്ലേ