ആത്യന്തിക സ്നേഹം
*****************
വ്യഥയെനിക്കില്ലയീ മര്‍ത്യര്‍ മറന്നാലും
പരിഭവം പറയില്ല പകരമില്ലെങ്കിലും
പതറില്ല ഞാന്‍ അവര്‍ കണ്ണടച്ചീടിലും
കരുതുവാന്‍ നീ കൂടെയില്ലേ -ഈ
പൊഴിയുന്ന കണ്ണുനീരൊപ്പാന്‍
പറയാതെയൊപ്പം കൂടെക്കരഞ്ഞവര്‍
നിർബന്ധമായിയെൻ പ്രാണന്‍ പകുത്തവര്‍
പറയാതെ വഴിമാറിടുമ്പോള്‍, കണ്ടകലെ ...
അതിമോഹനം നിന്‍റെ രൂപം
കുരിശിലെ ദിവ്യമാം സ്നേഹം .
പകരമാശിക്കാതെ സ്നേഹം പകരുവാന്‍
സ്നേഹിതനായി സ്വജീവന്‍ ത്യജിക്കുവാന്‍
ദേവാ പഠിപ്പിച്ച നിന്‍ ജീവിതപാഠമോ ,
പകരുവാന്‍ കഴിവെനിക്കില്ല - നൽ
ഗുരുവായി നീയണയുകില്ലേ...
*****************
വ്യഥയെനിക്കില്ലയീ മര്‍ത്യര്‍ മറന്നാലും
പരിഭവം പറയില്ല പകരമില്ലെങ്കിലും
പതറില്ല ഞാന്‍ അവര്‍ കണ്ണടച്ചീടിലും
കരുതുവാന്‍ നീ കൂടെയില്ലേ -ഈ
പൊഴിയുന്ന കണ്ണുനീരൊപ്പാന്‍
പറയാതെയൊപ്പം കൂടെക്കരഞ്ഞവര്‍
നിർബന്ധമായിയെൻ പ്രാണന്‍ പകുത്തവര്‍
പറയാതെ വഴിമാറിടുമ്പോള്‍, കണ്ടകലെ ...
അതിമോഹനം നിന്‍റെ രൂപം
കുരിശിലെ ദിവ്യമാം സ്നേഹം .
പകരമാശിക്കാതെ സ്നേഹം പകരുവാന്‍
സ്നേഹിതനായി സ്വജീവന്‍ ത്യജിക്കുവാന്‍
ദേവാ പഠിപ്പിച്ച നിന്‍ ജീവിതപാഠമോ ,
പകരുവാന്‍ കഴിവെനിക്കില്ല - നൽ
ഗുരുവായി നീയണയുകില്ലേ...