അതിശയകരമായി എന്നെ അനുദിനം
അനുപമ സ്നേഹത്തിൽ വഴിനടത്തും
എനിക്കും മുൻപേ എല്ലാമറിഞ്ഞങ്ങ്
നിനയ്ക്കുവതിൻ മേലേ ചേർത്ത് വെയ്ക്കും
അറിയുവാനാര്ക്കാകും അവിടുത്തെ രീതി ത -
ന്നരുമകൾക്കൊരുക്കുന്ന അനുഗ്രഹങ്ങൾ
പരിധി തൻ പാരമ്യമാം നര ചിന്തയിൽ ആ -
പരമസ്നേഹത്തിന്റെ പൊരുൾ വരുമോ ?
പൂർണ്ണമായി അവിടുത്തെ സന്നിധേയർപ്പിച്ചാ-ൽ
വർണ്ണന തോൽക്കും വി-സ്മയമായിടും .
കണ്ണു കാണാത്തതും കാതു കേള്ക്കാത്തതും
വിണ്ണിലെ താതനങ്ങൊരുക്കി വെയ്ക്കും