Saturday, February 7, 2015

പ്രാർത്ഥന

എന്റെയീ  പ്രാര്ത്ഥന എൻ ജീവിതാർത്ഥവും
അവിടുത്തെ   കീര്ത്തനം പാടുക മാത്രം
നിത്യം ഒരുക്കുന്ന    നന്മകൾക്കൊക്കെയും
തോരാതെ   നന്ദി ചൊല്ലീടുക മാത്രം
=എൻറെയീ  പ്രാർത്ഥന  കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)

പ്രാർത്ഥിക്കാൻ അടിയനെ  പഠിപ്പിക്കണേ
വിശ്വാസം വർദ്ധിക്കാൻ ഇടയാക്കണേ
എന്നും സവിധേ ഈ  കൈകൾ കൂപ്പുവാൻ
അതിലണയും അങ്ങേ-സഹജർക്കേകുവാൻ
=എൻറെയീ  പ്രാർത്ഥന  കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)

അറിയാെതെ തെറ്റില് വീഴും മുന്പ്
ദുരാശകളാൽ ഞാൻ വഴുതും മുന്പ്
ബലഹീന-നടി-യൻറെ  ഹൃദയത്തിൽ  വന്നു നീ
മുറിവേറ്റ കൈ  നീ-ട്ടിയെന്നെ തൊടേണമേ
=എൻറെയീ  പ്രാർത്ഥന  കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)

------( ഇത് വരെ ഹൃദയകീര്ത്തനം  എന്ന സിഡിയിൽ   ഈണത്തിൽ കേൾക്കാം   )----------

ഉണരുമ്പോഴും - ഉറങ്ങാൻ പോ-കുമ്പൊഴും
ഓരോ ചിന്തയിൽ ഓരോ വാ-ക്കിലും
ഓരോ പ്രവൃത്തിയിൽ ഓരോ നിമിഷത്തിലും
പരിശുദ്ധാത്മാവിന്റെ പരിപാലനത്തിനായി
=എൻറെയീ  പ്രാർത്ഥന  കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)

സ്നേഹിക്കുന്നോർക്കായി  ഒരുക്കിയിട്ടുള്ളോരാ-
നിധികളിൽ നിന്നങ്ങ്  നിത്യം  നുകരുവാൻ
വരിച്ചൊരാ നന്മയിൽ അങ്ങേ  പകരുവാൻ
അതിലൂടെ അപരനെ നിന്നോടടുപ്പിക്കാൻ
=എൻറെയീ  പ്രാർത്ഥന  കേൾക്കണമേ നാഥാ നീയെന്നിൽ വാഴണമേ (2)

Saturday, November 29, 2014

അതിശയ സ്നേഹം

അതിശയകരമായി എന്നെ അനുദിനം
അനുപമ സ്നേഹത്തിൽ വഴിനടത്തും 
എനിക്കും മുൻപേ എല്ലാമറിഞ്ഞങ്ങ് 
നിനയ്ക്കുവതിൻ മേലേ ചേർത്ത് വെയ്ക്കും 

അറിയുവാനാര്ക്കാകും അവിടുത്തെ രീതി ത -
ന്നരുമകൾക്കൊരുക്കുന്ന അനുഗ്രഹങ്ങൾ 
പരിധി തൻ പാരമ്യമാം നര ചിന്തയിൽ ആ -
പരമസ്നേഹത്തിന്റെ പൊരുൾ വരുമോ  ?

പൂർണ്ണമായി അവിടുത്തെ സന്നിധേയർപ്പിച്ചാ-ൽ 
വർണ്ണന തോൽക്കും വി-സ്മയമായിടും .
കണ്ണു കാണാത്തതും കാതു കേള്ക്കാത്തതും 
വിണ്ണിലെ താതനങ്ങൊരുക്കി വെയ്ക്കും 

Sunday, October 23, 2011

അവികല സ്നേഹം

അറിയുന്നു ഞാനപരാധിയാണെങ്കിലും
അകലാതെ  നിന്‍പാദമണയുന്നിതാ.
അര്‍പ്പിക്കുവാനില്ല പൊന്നും ധനങ്ങളും
അറിഞ്ഞു കൈക്കൊള്ളു‍കെന്‍ നീറുംമനം

അരുതെന്ന് ചൊല്ലിയ കാര്യങ്ങളൊക്കെയും
അറിയാതെ അപാരാധി ചെയ്തു പോയി
ആണികൾ ആഴ്ന്നതാം ആ കരം നീട്ടി നീ
കൂട്ടിനായ് വന്നതും കണ്ടീല ഞാന്‍

വീണുഞാനേകനായ് മാറിയനേരത്ത്
കാണുവാന്‍ സാധിച്ചെൻ ഉൾക്കണ്ണിനാൽ
യോഗ്യതയില്ലെനിക്കറിയുന്നുവെങ്കിലും
ഭാഗ്യമറിഞ്ഞു  ഞാന്‍ പൈതലെന്നു.

ഇത്ര ദ്രോഹിച്ചൊരിപ്പാപിയെപ്പോലുമേ
പുത്രനായ് വീണ്ടുമങ്ങുള്‍ക്കൊണ്ടതാം .
നിന്‍ മഹാ സ്നേഹമിന്നോര്ത്തിടുമ്പോള്‍-
ഞാനെങ്ങനെ പിന്നെയും പാപിയാകും..! 


Monday, August 1, 2011

"ദൈവം കൂടാരം പണിയുമ്പോള്‍..!"

"എന്തുകൊണ്ടാണെന്‍റെ നാഥാ..
ഏഴയാമെന്നെ വെടിഞ്ഞു.?.
നൊന്തു നീറുന്നൊരെന്‍ ഉള്ളം
കാണാതെയെന്തേ  അകന്നു...?"
ഒരു പിഞ്ചു കുഞ്ഞു പോ-
 ലേങ്ങി ക്കരഞ്ഞു ഞാൻ .
പിന്നെ ഞാന്‍ മെല്ലെയറിഞ്ഞു
നിന്‍ ശ്രേഷ്ഠമാം മാര്‍ഗ്ഗമതെന്ന്...!

വേദനയേറും മനമോ,
കരുതലില്‍ നീ തരും ദാനം!
യാതനയേറും ‌ദിനങ്ങള്‍,
നിന്നേറുന്ന സ്നേഹത്തിന്‍ മാനം!

തോണി തകര്ന്നുപോയാലും,
വന്നാഴിയില്‍ നീ താങ്ങുമെന്നെ!
മരുവില്‍ ഞാനേകനായാലും,
വഴികാട്ടി നീ കൂടെയെത്തും!

ഒരോ പരീക്ഷയിലൂടെ,
മോടിയായെന്നുടെ  ഹൃദയമൊരുക്കും!
നിര്മ്മലമായ എൻ  ഹൃദയാലയം
നിന്‍ രമ്യമാം ഹര്മ്യമായ് മാറും..
ഗുരുവായി നീയതിൽ പാർക്കും


Monday, December 29, 2008

ആത്യന്തിക സ്നേഹം !(The ultimate love…...!)

ആത്യന്തിക സ്നേഹം
*****************
വ്യഥയെനിക്കില്ലയീ മര്‍ത്യര്‍ മറന്നാലും
പരിഭവം പറയില്ല പകരമില്ലെങ്കിലും
പതറില്ല ഞാന്‍ അവര്‍ കണ്ണടച്ചീടിലും
കരുതുവാന്‍ നീ കൂടെയില്ലേ -ഈ 
പൊഴിയുന്ന കണ്ണുനീരൊപ്പാന്‍

പറയാതെയൊപ്പം കൂടെക്കരഞ്ഞവര്‍
നിർബന്ധമായിയെൻ പ്രാണന്‍ പകുത്തവര്‍
പറയാതെ വഴിമാറിടുമ്പോള്‍, കണ്ടകലെ ...
അതിമോഹനം നിന്‍റെ രൂപം 
കുരിശിലെ ദിവ്യമാം സ്നേഹം .

പകരമാശിക്കാതെ സ്നേഹം പകരുവാന്‍
സ്നേഹിതനായി സ്വജീവന്‍ ത്യജിക്കുവാന്‍
ദേവാ പഠിപ്പിച്ച നിന്‍ ജീവിതപാഠമോ ,
പകരുവാന്‍ കഴിവെനിക്കില്ല - ന
ഗുരുവായി നീയണയുകില്ലേ...

Thursday, December 25, 2008

പിരിയാത്ത സ്നേഹം !(The inseparable love..…!)

പിരിയാത്ത സ്നേഹം
*****************
ഇനിയെന്‍റെ കണ്ണീരു മാറും- നാഥന്‍
ഇനിയെന്നില്‍ മോദം നിറയ്ക്കും
വ്യഥകളും ‌വേദനയുമൊക്കെയും പഴയതാം
കഥകളായി ഓർമ്മയിൽ മായും -നാഥന്‍
ഇനിയെന്നില്‍ മോദം നിറയ്ക്കും

ശാന്തിതന്‍ നാളം തെളിക്കും- നാഥന്‍
ഖേദങ്ങളെല്ലാം അകറ്റും
നഷ്ടസൌഭാഗ്യങ്ങളെല്ലാം
മേല്‍ക്കുമേലെന്നില്‍ നിറയ്ക്കും -നാഥന്‍
ഇനിയെന്നില്‍ മോദം നിറയ്ക്കും

ഒരു നാളും പിരിയാതെ ഇനിമേൽ- ഞാനെൻ
നാഥന്‍റെ ചാരത്തു നില്‍ക്കും
പ്രതികൂലമേറുന്ന നേരം
പൈതലായ് ചേര്‍ന്നു ഞാൻ നില്‍ക്കും-നാഥന്‍
ഇനിയെന്നില്‍ മോദം നിറയ്ക്കും

((ശ്രീ പണിക്കര്‍ സാര്‍ ഇതിന് സംഗീതം നല്കിയിട്ടുണ്ട്.. കേള്‍ക്കുക..))

ഉണ്ണിയായ സ്നേഹം !( The love born…..!)

ഉണ്ണിയായ സ്നേഹം
***************

നൃത്തം ചവുട്ടിക്കൊണ്ടുച്ചത്തില്‍് പാടിടാം
ചിത്തമുണര്‍ത്തുന്നൊരാനന്ദ ഗീതം-
ഹൃത്തടം തന്നിലുയരുന്ന ഗീതം

നരകുലരക്ഷകനീധര തന്നിലായ്
മേരി തന്‍ സൂനുവായ് ജാതനായ്-
മാനവരാശി തന്നാശ്വാസമായ്

ദൂതന്മാരേകിയാ സദ്വാര്‍ത്ഥ മര്‍ത്യന്
വിദ്വാന്മാരെത്തിയാത്താരത്തിന്‍ പാതേ-
പൈതലാമീശന്‍റെ ദര്‍ശനം തേടി

ആ മഹാസ്നേഹമിന്നോര്‍ത്താര്‍ത്ത് പാടാം
ഈ മഹിനാഥന് സ്തോത്രം കരേറ്റാം-
സ്നേഹമാകും തിരി നിത്യം തെളിക്കാം