അനുപമസ്നേഹം
*****************
ആരിലുമുപരിയായ് എന്നെ സ്നേഹിക്കുവാന്‍
നാഥാ നീയെനിക്കില്ലേ നാഥാ നീയെനിക്കില്ലേ
നിന് തിരുമുൻപിലെൻ ഹൃദയം പകരുമ്പോൾ
നിന് തിരുമുൻപിലെൻ ഹൃദയം പകരുമ്പോൾ
ആശ്വാസം ഏകുകില്ലേ നാഥാ നീയെനിക്കില്ലേ
ആരുമില്ലാതെ ഞാനേകനായി കേഴുമ്പോള്‍
ചാരെ നീ തോഴനാവില്ലേ!
ഇരുളില്‍ വഴി തപ്പിത്തടയുമ്പോഴൊക്കെയും
വഴിവിളക്കായ് നീ വരില്ലേ!
എന്റെ കൂട്ടിനായി കൂടെ വരില്ലേ
എന്റെ കൂട്ടിനായി കൂടെ വരില്ലേ
ലോകര്‍ വെറുത്തെന്നെ വേര്‍പെടുത്തുമ്പോഴും
നിന് മാർവ്വിൽ നീ ചേർക്കുകില്ലേ
സങ്കടം താങ്ങാനാവെതെ കരയുമ്പോൾ
നിറകണ്ണ് നീയൊപ്പുകില്ലേ!
സങ്കടം താങ്ങാനാവെതെ കരയുമ്പോൾ
നിറകണ്ണ് നീയൊപ്പുകില്ലേ!
എന്നെ മാറോടു നീ ചേർക്കയില്ലേ
4 comments:
Good Effort! Keep Going!
നിങ്ങളുടെയൊക്കെ പ്രാര്ത്ഥനകളോടെ....
വ്യഥകളും മോദവും ഇഴുകുമീ ജീവിതം നാഥന്റെ ദാനം തന്നെ.. എപ്പോഴും പറയുമ്പോലെ നാല് വരി കൂടി ആകാമായിരുന്നു .... ആശംസകള്‍
@oduvathody : ഈ ബ്ലോഗിലെ വരികള്‍ പൊതുവേ ദൈവ സ്നേഹത്തിന്‍റെ വിവിധ തലങ്ങളെ , അനുഭവിച്ചറിയാന്‍ ശ്രമിച്ച പോലെ എഴുതിയതാണ്.. എല്ലാത്തിനും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ തുടര്‍ച്ച കാണാം... മറ്റു പോസ്റ്റുകള്‍ കൂടി നോക്കു, ഏതെങ്കിലും സാമ്യം പ്രതീക്ഷിക്കാം... :)
Post a Comment