Thursday, November 27, 2008

അറിയുന്ന സ്നേഹം ! (The knowing love.....!)

അറിയുന്ന സ്നേഹം !
*****************
അറിയുന്ന കാലം മുതല്‍ക്കേ
അനന്തമായ് സ്നേഹിപ്പവന്‍ നീ
നിറയുന്ന വാല്സല്യമോടെ
അനുദിനം പാലിപ്പവന്‍ നീ

പിരിയാതെ നിഴല്പോലെയെന്നും
എന്നെ തോഴനായി കരുതുന്നവൻ നീ
പതറുന്ന വേളയിലൊക്കെ
എന്നെ തകരാതെ താങ്ങുന്നവന്‍ നീ

പറയാതെ ഞാനകന്നിട്ടും
എന്നെ അലിവോടെ കാതോര്‍ത്തവന്‍ നീ
കുറ്റങ്ങൾ  കണക്കു വെക്കാതെ
എന്നെ പുത്രനായി മാറോടു ചേര്ത്തു 

--------------------------------------------------------
ഇത്രമേൽ സ്നേഹിക്കുവാനായി
എന്നിൽ യോഗ്യത എന്തുള്ളു നാഥാ
പകരമായിഇനിയൊന്നു മാത്രം
എന്റെ ജീവിതം അങ്ങേയ്ക്ക് മാത്രം





8 comments:

animeshxavier said...

good.. Keep going

സ്വന്തം സുഹൃത്ത് said...

Sure! with your Support n Prayers!

ജാബിര്‍ മലബാരി said...

അവനാണ് നീ

സ്വന്തം സുഹൃത്ത് said...

അവന്‍ സ്നേഹമാകുന്നു.
അവനെ നമ്മള്‍ ദൈവമെന്ന് വിളിക്കുന്നു.!!

റാണിപ്രിയ said...

good!!

സ്വന്തം സുഹൃത്ത് said...

ആശംസകള്‍ക്ക് നന്ദി!

ഷാജു അത്താണിക്കല്‍ said...

സ്നേഹംമ്പോലെ നീ

സ്വന്തം സുഹൃത്ത് said...

:)