Saturday, November 29, 2014

അതിശയ സ്നേഹം

അതിശയകരമായി എന്നെ അനുദിനം
അനുപമ സ്നേഹത്തിൽ വഴിനടത്തും 
എനിക്കും മുൻപേ എല്ലാമറിഞ്ഞങ്ങ് 
നിനയ്ക്കുവതിൻ മേലേ ചേർത്ത് വെയ്ക്കും 

അറിയുവാനാര്ക്കാകും അവിടുത്തെ രീതി ത -
ന്നരുമകൾക്കൊരുക്കുന്ന അനുഗ്രഹങ്ങൾ 
പരിധി തൻ പാരമ്യമാം നര ചിന്തയിൽ ആ -
പരമസ്നേഹത്തിന്റെ പൊരുൾ വരുമോ  ?

പൂർണ്ണമായി അവിടുത്തെ സന്നിധേയർപ്പിച്ചാ-ൽ 
വർണ്ണന തോൽക്കും വി-സ്മയമായിടും .
കണ്ണു കാണാത്തതും കാതു കേള്ക്കാത്തതും 
വിണ്ണിലെ താതനങ്ങൊരുക്കി വെയ്ക്കും 

12 comments:

ajith said...

ഭക്തിപ്രഹര്‍ഷം

സ്വന്തം സുഹൃത്ത് said...

സഹർഷം സ്വാഗതം ! :)

Joselet Joseph said...

രണ്ടാം പാരഗ്രാഫ് ഇഷ്ടമായി
ട്യൂണ്‍ ചെയ്തു കേട്ടാല്‍ കൊള്ളാം.

Tomsan Kattackal said...

കുറവ് വാക്കുകളിലും വരികളിലും പറയുവാനുള്ളത് പറഞ്ഞതാണ് ഈ കവിതയുടെ മേന്മ.

No eye has seen, no ear has heard, and it has not entered into the minds of men what God has kept in store for the faithful.

Sudheer Das said...

ഭക്തി സാന്ദ്രമാണല്ലോ ഗാനം.

ഫൈസല്‍ ബാബു said...

ഭക്ത വത്സലന്‍ :) !!

സ്വന്തം സുഹൃത്ത് said...

@joselet എന്റെയും വലിയ ആഗ്രഹമാണ് .. ദൈവം അനുവദിച്ചാൽ എല്ലാം നടക്കും
@Tomsan Kattackal :അറിയുന്നത് പറയാതെ വയ്യ ..!
@സുധീര്‍ദാസ്‌
അറിവിന്റെ അറ്റം അവിടെത്തും :)
@ഫൈസല്‍ ബാബു : അതാണ്‌ ആശ്വാസം :)

shameerasi.blogspot.com said...

മനോഹരമായ വരികള്‍ ഭക്തി സാന്ദ്രം ആശംസകള്‍ ജിമ്മിച്ചായാ

സ്വന്തം സുഹൃത്ത് said...

@asif shameer : ഇവിടെ വന്നതിലും ആശംസകൾ പങ്കു വെച്ചതിലും ഒത്തിരി സന്തോഷം അസിഫ് ഭായി :)

Vineeth M said...

ശബരി സീസന്‍ ആയതു കൊണ്ടാണോ ??????????????? ഏതായാലും മോശമല്ല കവിത

© Mubi said...

നല്ല വരികള്‍...

സ്വന്തം സുഹൃത്ത് said...

@ vineeth vava : ആയിക്കൂടെന്നില്ല :)
@ Mubi : :)
സന്തോഷം നന്ദി ..!