Monday, December 29, 2008

ആത്യന്തിക സ്നേഹം !(The ultimate love…...!)

ആത്യന്തിക സ്നേഹം
*****************
വ്യഥയെനിക്കില്ലയീ മര്‍ത്യര്‍ മറന്നാലും
പരിഭവം പറയില്ല പകരമില്ലെങ്കിലും
പതറില്ല ഞാന്‍ അവര്‍ കണ്ണടച്ചീടിലും
കരുതുവാന്‍ നീ കൂടെയില്ലേ -ഈ 
പൊഴിയുന്ന കണ്ണുനീരൊപ്പാന്‍

പറയാതെയൊപ്പം കൂടെക്കരഞ്ഞവര്‍
നിർബന്ധമായിയെൻ പ്രാണന്‍ പകുത്തവര്‍
പറയാതെ വഴിമാറിടുമ്പോള്‍, കണ്ടകലെ ...
അതിമോഹനം നിന്‍റെ രൂപം 
കുരിശിലെ ദിവ്യമാം സ്നേഹം .

പകരമാശിക്കാതെ സ്നേഹം പകരുവാന്‍
സ്നേഹിതനായി സ്വജീവന്‍ ത്യജിക്കുവാന്‍
ദേവാ പഠിപ്പിച്ച നിന്‍ ജീവിതപാഠമോ ,
പകരുവാന്‍ കഴിവെനിക്കില്ല - ന
ഗുരുവായി നീയണയുകില്ലേ...

12 comments:

Appu Adyakshari said...

ഈ കവിതയും, പിരിയാത്ത സ്നേഹം എന്ന കവിതയും വളരെ ഇഷ്ടമായി. ഇനിയും എഴുതൂ.

തേജസ്വിനി said...

നല്ല കവിതകള്‍...
Conversation with God വായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കട്ടെ.

സ്വന്തം സുഹൃത്ത് said...

നന്ദി..!
സത്യത്തില്‍ ഞാന്‍ ഇപ്പോഴാണ് Conversation with God എന്ന് നെറ്റില്‍ പരതിയത്. Neale Donald Walsch എഴുതിയ CWG പരമ്പരയിലുള്ള പുസ്തകങ്ങളേപ്പറ്റിയാണോ താങ്കള്‍ പറയുന്നത് ?

Unknown said...

kollam machaaaaaaaa...
happy new year..

Prakash : പ്രകാശ്‌ said...

ഡാ സുന്ദരം ... ഹൃദയത്തില്‍ തൊടുന്നത് ....

സ്വന്തം സുഹൃത്ത് said...

നന്ദി പ്രകാശ്..
ഹൃദയത്തില്‍ നിന്നും എഴുതിയതു കൊണ്ട് തന്നെയാകാം..:)

Tomsan Kattackal said...

കവിത ഹൃദയത്തിന്റെ ഭാഷയാണ് എന്ന സിദ്ധാന്തത്തിന് ഉത്തമ നിദ൪ശനങ്ങളാണ് നാം ഇവിടെ കാണുന്നത്. തുടരുക...

Jenith Kachappilly said...

cheruthum manoharavum ethoralkkum eluppam manasilaakunnathum...

puthiya oru kavithaykku koodi samayamayennu thonnun nu... :)

regards
http://jenithakavisheshangal.blogspot.com/

കൊമ്പന്‍ said...

വരികള്‍ വലിയ കാര്യങ്ങള്‍ പരയുന്നൂ

സ്വന്തം സുഹൃത്ത് said...

വലുപ്പം എന്ന വാക്കിന് അറ്ത്ഥം പോലും നഷ്ടപ്പെടുന്നത്ര വലിപ്പമുള്ള തമ്പുരാനെക്കുറിച്ച് ഞാനെന്ത് പറഞ്ഞാലും അത് ചെറുത് തന്നെ... എങ്കിലും നാമെത്ര ചെറുതാകുന്നൊ അത്രമാത്രം അങ്ങോട്ടടുക്കും എന്നതാണ് സത്യം....!

Art of Wildlife | Painlessclicks | Kerala | Priyadharsini Priya said...

ഈ പാറ്റെണില്‍ ഉള്ള കവിതകള്‍ ബൂലോകത്തില്‍ കാണുക പ്രയാസം.. ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം... നല്ല കവിത , ഏറെ ഇഷ്ടപ്പെട്ടു.. :)

സ്വന്തം സുഹൃത്ത് said...

ഇഷ്ടപ്പെട്ടതില്‍ സന്തോഷം..
ശരിയാണ്.., ഞാന്‍ ഇതു ഇതുവരെ ഇത് ബൂലോകത്ത് പരിചയപ്പെടുത്തിയിട്ടില്ല..
താമസിക്കാതെ ഞാന്‍ പരിചയെപ്പെടുത്തിയാലോന്ന് ആലോചിക്കുന്നത്..!